ജീവൻ തുടിക്കുന്ന തെയ്യം ശിൽപങ്ങൾ; പിന്നിൽ എട്ടാം ക്ലാസുകാരനായ കൊച്ചുമിടുക്കൻ നിവേദ്

March 10, 2024

വടക്കന്‍ മലബാറില്‍ തെയ്യക്കോലങ്ങള്‍ അരങ്ങുണര്‍ന്ന സമയമാണിത്. ഓരേ ദേശങ്ങളിലും അനുഗ്രഹം ചൊരിഞ്ഞ് തറവാടുകളിലും കാവുകളിലും ദൈവക്കോലങ്ങള്‍ കെട്ടിയാടുകയാണ്.. പെരുങ്കളിയാട്ടങ്ങളുടെ കേളികേട്ടുണരുന്ന മലബാറിലെ പുതുതലമുറയ്ക്ക ആവേശം വിളിച്ചോതുന്നതാണ് കാസര്‍കോട് സ്വദേശി എട്ടാം ക്ലാസുകാരനായ നിവേദിന്റെ ജീവന്‍ തുടിക്കുന്ന കുഞ്ഞന്‍ തെയ്യം ശില്‍പങ്ങള്‍.. ( 13 Year old Nived making vibrant theyyam sculptures )

തറവാടുകളിലും കാവുകളിലും നിരവധി തെയ്യങ്ങളെ കണ്ടതോടെയാണ് ശിൽപങ്ങൾ ഉണ്ടാക്കണമെന്ന ആ​ഗ്രഹം മനസിലുദിച്ചത്. തന്റെ തറവാടിലെ മൂ​വാ​ഴം​ക്കു​ഴി ചാ​മു​ണ്ഡി​യുടെ എ​ട്ട്​ അ​ടി ഉ​യ​ര​ത്തി​ലുള്ള ശിൽപമാണ് നി​വേ​ദ് നി​ർ​മി​ച്ചിട്ടുള്ളത്. വീട്ടി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന തു​ണി​ക​ളും, വർണക്കടലാസുകളും ഫാ​ബ്രി​ക് പെ​യി​ന്റും ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​വാ​ഴം കു​ഴി​ചാ​മു​ണ്ഡി​യു​ടെ ശി​ൽ​പം തയ്യാറാക്കിയത്. പ​ഠ​ന​ത്തി​നി​ട​യി​ലെ ഒ​ഴി​വു​സ​മ​യത്തിൽ ഒ​ന്ന​ര​മാ​സം കൊണ്ടാണ് ഈ ​ശി​ൽ​പം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി, വി​ഷ്ണു​മൂ​ർ​ത്തി, കു​ണ്ടാ​ർ ചാ​മു​ണ്ഡി തു​ട​ങ്ങി​യ തെ​യ്യ​ങ്ങ​ളും മിനിയേച്ചറും നി​വേ​ദിന്റെ കരവിരുതിൽ ഒരുങ്ങിയിട്ടുണ്ട്. വലിയ ശിൽപങ്ങൾ തയ്യാറാക്കുന്നതിനോടൊപ്പം തെയ്യങ്ങളുടെ മുഖപടവും ബോട്ടിൽ ആർട്ടും തനിക്ക് വഴങ്ങുമെന്ന് നിവേദ് തെളിയിച്ചിട്ടുണ്ട്. പൊ​ട്ട​ൻ തെ​യ്യം, പു​ല​മാ​രു​ത​ൻ, ഗു​ളി​ക​ൻ എ​ന്നീ തെ​യ്യ​ങ്ങ​ളു​ടെ മു​ഖ​പ​ട​വും ബോട്ടിൽ ആർട്ടുമാണ് ഈ 13-കാരൻ തയ്യാറാക്കിയിട്ടുള്ളത്. ചി​ത്ര​ങ്ങ​ൾ നോ​ക്കി​യാ​ണ് മു​ഖ​ത്തെ​ഴു​ത്ത് തയ്യാറാക്കിയത്.

Read Also : സ്കൂളിൽ പഠിക്കേണ്ട സമയത്ത് സർവകലാശാല അധ്യാപിക; 16-ാം വയസിൽ ഞെട്ടിച്ച് ഷാനിയ

വെ​ള്ളി​ക്കോ​ത്തെ വി.​എം. മ​നോ​ജി​ന്റെ​യും പി. ​പ്ര​തി​ഭ​യു​ടെ​യും മ​ക​നായ നിവേ​ദ് കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി​യാണ്. നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും ശിൽപം പൂർത്തിയായതോടെ നിവേദിന്റെ കഴിവ് തിരിച്ചറിയുന്നത്. തെയ്യം നിർമാണത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞതോടെയാണ് നിരവധിയാളുകളാണ് നിവേദ് ഒരുക്കിയ ശിൽപങ്ങൾ കാണാൻ വെള്ളിക്കോത്തെ വീട്ടിലെത്തുന്നത്.

Story highlights : 13 Year old Nived making vibrant theyyam sculptures