നോക്കിനിൽക്കവേ മുന്നിൽ അഗാധ ഗർത്തങ്ങൾ; ഇതുവരെ രൂപപ്പെട്ടത് 2500 ലധികം! കോന്യയിൽ സംഭവിക്കുന്നത്..

March 31, 2024

ഒരു നാട്ടിലുടനീളം വിചിത്രമായ ഗർത്തങ്ങൾ അപ്രതീക്ഷിതമായും ക്രമരഹിതമായും പ്രത്യക്ഷപ്പെടുന്നു. നിന്നനിൽപ്പിൽ വീടുകൾ ഇടിഞ്ഞു ഗർത്തമാകുമോ എന്ന ഭയത്തിൽ കഴിയുന്ന ജനങ്ങൾ.. കാർഷിക ഹൃദയഭൂമിയായ ഇവിടെ ഇതുവരെ ഏകദേശം 2,500 സിങ്ക് ഹോളുകൾ രൂപപ്പെട്ടുകഴിഞ്ഞു. പറയുന്നത്,

തുർക്കിയിലെ കോന്യ സമതലത്തിൽ ഉടനീളമുള്ള ഗർത്തങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഭൂഗർഭജലത്തിൻ്റെ അനിയന്ത്രിതമായ ഉപയോഗത്തിനെ തുടർന്നാണ് ഇങ്ങനെ അപ്രതീക്ഷിത ഗർത്തങ്ങൾ രൂപപ്പെടുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. കോന്യയിലെ സിഹാൻബെയ്‌ലി, യുനക്, കുളു, സരായേനു, കടിൻഹാനി ജില്ലകളിലാണ് ഇങ്ങനെ ഗർത്തങ്ങൾ രൂപം കൊള്ളാറുള്ളത്.

കാർഷിക മേഖലകൾ, പാർപ്പിട മേഖലകൾ, ഊർജ നിക്ഷേപ മേഖലകൾ എന്നിങ്ങനെ കൂടുതൽ അപകടസാധ്യതകൾ ഉളവാക്കുന്ന പോയിൻ്റുകളിലേക്കാണ് സിങ്ക് ഹോളുകൾ നീങ്ങുന്നതെന്ന് പഠനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദശകത്തിൽ നിരവധി പുതിയ ഗർത്തങ്ങൾ രൂപപ്പെട്ടതിന്റെ അടിസ്ഥാന ഘടകം വരൾച്ചയാണ്, ഇത് കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം കൂടുതൽ തീവ്രമായിത്തീർന്നു. വാർഷിക മഴ കുറഞ്ഞു, വിളകൾ കരിഞ്ഞുണങ്ങി. ഇതിനെ നേരിടാൻ, പല കർഷകരും തങ്ങളുടെ കൃഷിയിടത്തിൽ ജലസേചനം ചെയ്യുന്നതിനായി പ്രകൃതിദത്ത ഭൂഗർഭ ജലസംഭരണികളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന കിണറുകളിലേക്ക് തിരഞ്ഞു. ഇത് ഭൂമിയെ ദുർബലമാക്കുകയും പെട്ടെന്നുള്ള ഗർത്തങ്ങൾ രൂപംകൊള്ളുന്നതിലേക്ക് നയിക്കുകയും ചെയ്തു.

ആളുകൾ ഭൂഗർഭജലം തീവ്രമായും അനിയന്ത്രിതമായും ഉപയോഗിക്കുന്നത് തുടരുന്നതിൻ്റെ മറ്റൊരു കാരണം പഞ്ചസാര ബീറ്റ്റൂട്ട്, ചോളം, പയറുവർഗ്ഗങ്ങൾ എന്നിവ പോലുള്ള ധാരാളം വെള്ളം ഉപയോഗിക്കുന്ന സസ്യങ്ങളുടെ ഉത്പാദനത്തിനുള്ള സംരംഭങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്. ഭൂഗർഭജലത്തിൻ്റെ താഴ്ന്ന നില ഗർത്തങ്ങളെ പ്രതികൂലമായി ബാധിക്കുന്നു, പുറമെനിന്നും നീരൊഴുക്കുകൾ ഇല്ലാത്തതിനാൽ അങ്ങനെ ഗർത്തങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു.

Read also: രാജ്യത്തെ അന്ധയായ ആദ്യ ഐഎഎസ്‌ ഉദ്യോഗസ്ഥ; പ്രഞ്ജൽ കണ്ട സ്വപ്നങ്ങൾക്ക് ആയിരം സൂര്യന്റെ തെളിച്ചം!

പ്രകൃതിയുടെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ മാറ്റാൻ സാധിക്കാത്തതിനാൽ ഭൂഗർഭജലത്തിൻ്റെ ഉപയോഗം നിയന്ത്രിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ നടപടി. എന്നാൽ കൃഷിയിടമായ ഇവിടെ അത് എത്രത്തോളം നടപ്പിലാകും എന്നത് സംശയമാണ്.

Story highlights-Number of sinkholes in Konya Plain exceeds 2,600