സൗഹൃദത്തിലൂടെ അംഗവൈകല്യത്തെ തോൽപ്പിച്ച പ്രാവും നായയും- ഒരപൂർവ്വ കാഴ്ച

March 9, 2024

ചില സൗഹൃദങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തറില്ലേ? ഒരിക്കലും സുഹൃത്തുക്കളാകാൻ സാധ്യതയില്ലാത്തവർ തമ്മിലുള്ള അടുപ്പമാണ് ഏറ്റവും കൗതുകം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത് ഒരു പ്രാവും നായകുട്ടിയും തമ്മിലുള്ള അടുപ്പമാണ്. ഇവർ സുഹൃത്തുക്കൾ മാത്രമല്ല അംഗവൈകല്യമുള്ളവർ കൂടിയാണ്.

പറക്കാൻ വയ്യാത്ത പ്രാവും, നടക്കാൻ വയ്യാത്ത നായയും. ഇരുവരും അവരുടെ പരിമിതികൾക്കിടയിൽ നിന്നും സന്തോഷം കണ്ടെത്തുന്നു. സൗഹൃദം അല്ലെങ്കിലും വളരെ നല്ലൊരു ഔഷധമാണ്. കുറവുകളെ മറക്കാൻ, സന്തോഷിക്കാൻ..

ന്യൂയോർക്കിലെ മിയ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലാണ് ഇവയുടെ ചിത്രങ്ങളും വിഡിയോയും വന്നത്. ഹെർമൻ എന്നാണ് പ്രാവിന്റെ പേര്. ലൂണ്ടി എന്നാണ് നായകുട്ടിയുടെ പേര്.

തലയ്ക്ക് ക്ഷതം സംഭവിച്ചാണ് പറക്കാനുള്ള കഴിവ് ഹെർമന്‌ നഷ്ടമായത്. പിൻകാലുകളുടെ സഹായമില്ലാത്തതിനാൽ ലൂണ്ടിക്ക് നടക്കാനും സാധിക്കില്ല. ധാരാളം ആളുകൾ ഈ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

Read also: അനാഥർക്ക് ഭക്ഷണം നൽകാനായി ജോലി ഉപേക്ഷിച്ച് യൂട്യൂബ് ചാനൽ ആരംഭിച്ചു- ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ഭക്ഷണം വിളമ്പുന്നു

മനുഷ്യനുമായി വേഗത്തിൽ സൗഹൃദം കൂടുന്ന നിരവധി പക്ഷികളെയും മൃഗങ്ങളെയുമൊക്ക നാം കാണാറുണ്ട്. എന്നാൽ അവയൊക്കെ മിക്കപ്പോഴും വളർത്തുമൃഗങ്ങളും പക്ഷികളുമൊക്കെയാകാം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ട്രെയിനിങ്ങുകൾക്ക് ശേഷമായിരിക്കും മിക്ക മൃഗങ്ങളും മനുഷ്യരുമായി സൗഹൃദത്തിലാകുന്നത്. എന്നാൽ മൃഗങ്ങൾ തമ്മിലുള്ള ഇത്തരം സൗഹൃദങ്ങൾ എപ്പോഴും കൗതുകമായി മാറാറുണ്ട്.

Story highlights- rare friendship between dove and dog