തീവ്ര പരിശീലനവുമായി മെസിയും ഹൾക്കിനും ; രസകരമായ വീഡിയോ കാണാം

July 31, 2018

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അർജന്റീനയുടെ ലിയോണൽ മെസ്സി. മിശിഹായെന്നും കാല്പന്തുകളിയിലെ മായാജാലക്കാരെന്നുമൊക്കെ അറിയപ്പെടുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  തരംഗമായിക്കൊണ്ടിരിക്കുന്നത്.

പലപ്പോഴും താരത്തിന്റെ പരിശീലനത്തിന്റെയും മറ്റുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇത്തവണ മനുഷ്യരോടൊത്തുള്ള കളിയല്ല താരത്തിന്റേതായി പുറത്ത്‌വന്നത് എന്നതാണ് പ്രത്യേകത. വളര്‍ത്തുനായ ഹള്‍ക്കിനൊപ്പമുള്ള മെസിയുടെ  രസകരമായ പന്തുകളിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എതിര്‍ താരനിരകള്‍ക്ക് മുന്നിലൂടെ പന്തുമായി കുതിച്ച് പോകാറുള്ള മെസിയില്‍ നിന്ന് പന്ത് തട്ടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൾക്കി.

രസകരമായ ഈ വീഡിയോ മെസിയുടെ ഭാര്യ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ  വീഡിയോ ആരാധകർ എറ്റെടുത്തു. ലാലിഗ പുതിയ സീസണിന് വേണ്ടിയുള്ള പരിശീലനത്തിലാണ് താരമിപ്പോള്‍.