മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത് അശാന്ത്; വൈറലായ വീഡിയോ കാണാം

ഇന്നലെ നടന്ന  സംസ്ഥാന ചലച്ചിത്രമേളയിൽ താരമായത് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്ത അശാന്ത് കെ ഷ  എന്ന ബാലതാരമാണ്. മുഖ്യമന്ത്രി തന്നെയാണ് ഈ കൊച്ചുമിടുക്കനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ലാലിബേലാ’  എന്ന ചിത്രത്തിലെ  അഭിനയത്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടിയ താരമാണ് അശാന്ത്.

ചടങ്ങിൽ പുരസ്‌കാരം സ്വീകരിക്കുന്നതിനായി വേദിയിലെത്തിയ താരം മോഹൻലാലിനെയും പിണറായി വിജയനെയും കെട്ടിപ്പിടിച്ചു. പിന്നീട് പുരസ്‌കാരം സ്വീകരിച്ച ശേഷം മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ പോയ ബാലനെ കമലും മറ്റുള്ളവരും ചേർന്ന് പിന്തിരിപ്പിച്ചു. എന്നാൽ വേദിയിലിരുന്ന ശേഷം പിണറായി തന്നെ കുട്ടിയെ ചേർത്തുനിർത്തി സെൽഫിയെടുക്കാൻ അനുവദിക്കുകയായിരുന്നു.വൈറലായ വീഡിയോ കാണാം