വൈറലായി ശിവ കാര്‍ത്തികേയന്റെയും മകളുടെയും ഗാനം; വീഡിയോ കാണാം

സേഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ശിവ കാര്‍ത്തികേയനും മകള്‍ ആരാധനയും ചേര്‍ന്ന് പാടിയ പുതിയ പാട്ട്. ‘കനാ’ എന്ന ചിത്രത്തിനു വേണ്ടി ദിബു നിനാന്‍ തോമസ് സംഗീതം നല്‍കിയ ‘വായാടി പെത്ത പുള്ള…’ എന്ന ഗാനമാണ് അച്ഛനും മകളുമൊന്നിച്ച് പാടുന്നത്. ശിവകാര്‍ത്തികേയന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ രാജ കാമരാജാണ്. സത്യരാജ്, ഐശ്വര്യ രാജേഷ്, ധര്‍ഷന്‍, ഇളവരസ് എന്നിവരാണ് കനായില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ദിനേശ് കൃഷ്ണനാണ് ഛായാഗ്രഹണം. റുബനാണ് ചിത്രസംയോജനം. ശിവകാര്‍ത്തികേയനും മകള്‍ക്കും പുറമെ വൈക്കം വിജയലക്ഷമിയും ഇവര്‍ക്കൊപ്പം പാടുന്നുണ്ട്.

തമിഴ് സിനിമാലോകത്തെ ജനപ്രിയ താരമാണ് ശിവകാര്‍ത്തികേയന്‍. കനാ എന്ന ചിത്രത്തിലൂടെ തന്നെയാണ് ശിവകാര്‍ത്തികേയന്‍ ആദ്യമായി സിനിമ നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവയ്ക്കുന്നതും. തികച്ചും വ്യത്യസ്ഥമായൊരു പ്രമേയമാണ് ചിത്രത്തിന്റേത്. വനിതാ ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരി ആകാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും കഥ പറയുന്ന ചിത്രമാണ് കനാ. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ടീസറില്‍ ഉണ്ടായിരുന്നത്. പ്രേക്ഷകരില്‍ ആകാംഷ ജനിപ്പിക്കുന്ന രംഗങ്ങളായിരുന്നു.

ഗായകനായും ഗാനരചയിതാവായും മികവ് പുലര്‍ത്തിയ പ്രതിഭയാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ രാജ കാമരാജ്.