രൺബീറിന് പിറന്നാൾ സമ്മാനവുമായി ഫുട്ബോൾ ഇതിഹാസം മെസ്സി…

September 30, 2018

ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്  രൺബീർ കപൂർ. ഇന്ത്യ മുഴുവൻ ആരാധകരുള്ള താരത്തിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി. രൺബീറിന്റെ 36 ആം ജന്മദിനത്തിൽ  തന്റെ കൈയ്യൊപ്പുള്ള ബാഴ്‌സലോണ ജേഴ്‌സിയാണ്  സമ്മാനമായി മെസ്സി നല്‍കിയത്. മെസ്സിയുടെ കടുത്ത ആരാധകനാണ് താരം. ജേഴ്‌സിയണിഞ്ഞു നില്‍ക്കുന്ന രണ്‍ബീറിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

@fcbarcelona gifted #RanbirKapoor a jersey signed by @leomessi for his birthday.

A post shared by Filmfare (@filmfare) on

കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച താരത്തിന് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി ആശംസകളുമായി എത്തിയത്. എന്നാൽ താരത്തിന് സ്പെഷ്യൽ പിറന്നാൾ ആശംസകളുമായി  രൺബീറിന്റെ പ്രിയതമ ആലിയ ഭട്ട് എത്തിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു.  ‘ഹാപ്പി ബർത്ത്ഡേ സൺഷൈൻ’ എന്നാണ് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പിറന്നാൾ ആശംസകൾക്കൊപ്പം രൺബീറിന്റെ ഒരു ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

Happy Birthday Sunshine ??

A post shared by Alia ✨⭐️ (@aliaabhatt) on

അതേസമയം ബോളിവുഡിൽ ഏറെക്കാലമായി ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രണയമാണ് രൺബീർ ആലിയ താരങ്ങളുടേത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അംഗീകരിച്ച വിവാഹം ഉടനെ ഉണ്ടാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ഇരുവരും ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.