കുട്ടികൾക്കൊപ്പം അവധി ആഘോഷിച്ച് ക്രിക്കറ്റ് താരം; രസകരമായ വീഡിയോ കാണാം

October 8, 2018

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഓപ്പണർ ശിഖർ ധവാൻ. കഴിഞ്ഞ ഏഷ്യാ കപ്പിൽ മാൻ ഓഫ് ദി സീരീസ് ആയിരുന്ന ശിഖർ ധവാൻ ഓസ്‌ട്രേലിയയിൽ ഇപ്പോൾ അവധി ആഘോഷിക്കുകയാണ്. അവധിക്കിടയിൽ കുട്ടികളുമായി സമയം ചിലവഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

കുട്ടികൾക്കൊപ്പം കളിക്കുന്നതിനേക്കാൾ രസകരമായി മറ്റൊന്നുമില്ല എന്ന ക്യാപ്ഷനോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിൽ ഒരു അബദ്ധം പറ്റിയതിന്റെ രസകരമായ വീഡിയോയാണ് ധവാൻ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

കളിക്കിടയിൽ വീഴുന്ന ധവാനെ നോക്കി കുട്ടികൾ പരിഹസിക്കുന്നതും വീഡിയോയിൽ കാണാം..