പഴയ മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന് പുതുജീവൻ നൽകി യുവാക്കൾ; ഒന്നൊന്നര മൊഞ്ചുള്ള ഗാനം കാണാം

October 4, 2018

കാലത്തെ അതിജീവിച്ച പഴയ ഗാനത്തിന് പുതു ജീവൻ നൽകി ഒരു കൂട്ടം യുവാക്കൾ.. ‘1921’എന്ന മമ്മൂട്ടി അഭിനയിച്ച ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഗാനമാണ് ഇപ്പോൾ പുതിയ രുപത്തിലും ഭാവത്തിലും വീണ്ടും വന്നിരിക്കുന്നത്. ഐ വി ശശി സംവിധാനം ചെയ്ത 1921 എന്ന ചിത്രത്തിലെ മൊയീൻ കുട്ടി വൈദ്യരുടെ  ‘മുത്തുനവ  രത്ന മുഖം’ എന്ന മാപ്പിള പാട്ടാണ് പുതിയ രൂപത്തിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കുന്നത്.

പുതിയ രൂപത്തിലെത്തിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദാണ്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ നിരവധി ആളുകളാണ് കണ്ടത്. ഇപ്പോൾ പുതിയ ഗാനത്തിന് അരലക്ഷത്തിലധികം കാഴ്ചക്കാരാണ്  ഇതിനോടകം ഉണ്ടായിരിക്കുന്നത്. 1988 ൽ റിലീസ് ചെയ്ത ഈ ഗാനാം ആലപിച്ചിരുന്നത് നൗഷാദ് ആയിരുന്നു. ശ്യാമിന്റെ സംഗീതത്തിന് മാറ്റുകൂട്ടുന്ന പ്രകടനവുമായി നൗഷാദ് ആലപിച്ച ഗാനം അന്നേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്ന പുതിയ ഗാനത്തിന് പ്രശംസയുമായി നിരവധി ആളുകള്ക എത്തുന്നത്.

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ഗാനത്തിന് ഇതിനോടകം തന്നെ നിരവധി ആരാധകരാണ് എത്തുന്നത്. പുതിയ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുന്നത് വേണു ശശിധരൻ ലേഖയാണ്. രാം കുമാർ, സനു പി എസ്, അച്ചു സി ജെ തുടങ്ങിയ യുവാക്കളുടെ നേതൃത്വത്തിൽ രൂപം കൊണ്ട് പുതിയ ഗാനം കാണാം..