രോഗ ബാധിതനായ ആരാധകന് സർപ്രൈസ് സമ്മാനവുമായി ദുൽഖർ സൽമാൻ…ചിത്രങ്ങൾ കാണാം..

മലയാളത്തിലെ യുവതാരങ്ങൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടുമായി ആരാധകരുമായി സമയം ചിലവഴിക്കാൻ താരം സമയം കണ്ടെത്താറുണ്ട്.ഇപ്പോൾ സെറിബ്രൽ പാൾസി രോഗബാധിതനായി ആരാധകന് വീല്‍ചെയര്‍ സമ്മാനമായി നൽകുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

മുംബൈയിലെ സിനിമ ചിത്രീകരണത്തിനിടെ ലഭിച്ച സമയത്താണ് തന്റെ ആരാധകന് ഇലക്ട്രിക് വീൽ ചെയർ സമ്മാനമായി നൽകാൻ ദുൽഖർ കൊച്ചിയിൽ എത്തിയത്. അതേസമയം തന്റെ ഇഷ്ട താരത്തെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രവീൺ എന്ന ചെറുപ്പക്കാരൻ.

ദുൽഖറിന്റെ ചിത്രങ്ങളെല്ലാം പ്രവീണിന് വളരെ പ്രിയപ്പെട്ടതാണ്. അതിൽ ചാർളിയിലെ കഥാപാത്രത്തെയാണ് പ്രവീണിന് ഏറ്റവും അധികം ഇഷ്ടം. ചാർളിയിലെ ദുല്ഖറിനെപ്പോലെ ഒരുപാട് യാത്രചെയ്യണമെന്നാണ് പ്രവീണിന്റേയും ആഗ്രഹം. ഇഷ്ടതാരം സമ്മാനിച്ച വീൽചെയറിലൂടെ ലോകം കാണാനുള്ള ആവേശത്തിലാണ് പ്രവീണിപ്പോൾ..

ഒരു പ്രമുഖ മാധ്യമത്തിൽ വന്ന വാർത്തയെത്തുടർന്നാണ് പ്രവീണിനെക്കുറിച്ച് ദുൽഖർ അറിഞ്ഞത്. പിന്നീട് പ്രവീണിന് സർപ്രൈസ് സമ്മാനവുമായി ദുൽഖർ എത്തുകയായിരുന്നു..