‘അച്ഛനെ ഞെട്ടിച്ച് മകൻ’ ; കിടിലൻ ഡബ്‌സ്മാഷുമായി ജയസൂര്യയുടെ മകൻ; വൈറൽ വീഡിയോ കാണാം

October 2, 2018

ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ നേടിയെടുത്തിട്ടുള്ള താരമാണ് ജയസൂര്യയുടെ മകൻ അദ്വൈത്.  ഹ്രസ്വ ചിത്രങ്ങൾ ചിത്രീകരിച്ചും അഭിനയിച്ചും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരത്തിന്റെ പുതിയ ഡബ്‌സ്‍മാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ജയസൂര്യ ചിത്രം ‘പ്രേതം ടൂ’വിന്റെ സിനിമ സെറ്റാണ് അദ്വൈത് പുതിയ പരീക്ഷണ ശാലയ്ക്കായി തിരഞ്ഞെടുത്തത്.

ചിത്രത്തിലെ നായിക സാനിയ അയ്യപ്പനുമൊത്താണ് അദ്വൈത് ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. ജയസൂര്യയുടെ തന്നെ ചിത്രത്തിലെ ഒരു ഭാഗമാണ് ഇരുവരും ഡബ്‌സ്മാഷിനായി തിരഞ്ഞെടുത്തതും. ജയസൂര്യ അഭിനയിച്ച ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ ചന്തുവിന്റെ കഥാപാത്രമായാണ് അദ്വൈത് വീഡിയോയിൽ എത്തുന്നത്.

സാനിയ അയ്യപ്പനാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.അച്ഛന് ഭീഷണിയായി മാറും ഈ മകൻ എന്നതിൽ സംശയമില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

 

View this post on Instagram

 

Love ano……..♥️ @actor_jayasurya @sarithajayasurya ?

A post shared by SANIYA IYAPPAN (@_saniya_iyappan_) on