സുന്ദരിയായി മംമ്താ മോഹന്‍ദാസ്; ‘ജോണി ജോണി യെസ് അപ്പ’യുടെ പുതിയ കാരക്ടര്‍ പോസ്റ്റര്‍

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താന്‍ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ജോണി ജോണി യെസ് അപ്പ’ ഉടന്‍ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ കാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ജോണി ജോണി യെസ് അപ്പ’യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മംമ്താ മോഹന്‍ദാസാണ് പുതിയ ക്യാരക്ടര്‍ പോസ്റ്ററില്‍. അതിസുന്ദരിയായാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്തര, ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിനുണ്ട്. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈശാഖ് രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രമാണെങ്കിലും നല്ലൊരു കുടുംബ ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ‘ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ഒരുപിടി നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ചിത്രത്തിനായ് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.