മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം മംമ്ത മോഹൻദാസ് കൂടി എത്തുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് പ്രമുഖ ഛായാഗ്രാഹകനായ രവി കെ ചന്ദ്രനാണ്. സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും രവി കെ ചന്ദ്രൻ നിർവഹിക്കുന്ന സിനിമ എ പി ഇന്റർനാഷണലിന്റെ ബാനറിലാണ് നിർമിക്കുന്നത്.
ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന...
സംവിധായകൻ ലാൽ ജോസ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ദുബായിലാണ് ചിത്രം ഒരുങ്ങുന്നത്. മുൻപ്, അറബിക്കഥയിലും ഡയമണ്ട് നെക്ലേസിലും ഇക്ബാൽ കുറ്റിപ്പുറത്തിനൊപ്പം ലാൽ ജോസ് പ്രവർത്തിച്ചിരുന്നു. ഈ ചിത്രങ്ങളും ദുബായ് പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്.
ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ്...
മംമ്ത മോഹൻദാസും ചെമ്പൻ വിനോദും നായികാനായകന്മാരായി എത്തുന്ന അൺലോക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നടൻ മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ഡബിള്‍സ്, വന്യം...
കഴിഞ്ഞ പതിനഞ്ചു വർഷമായി ദീപാവലി ദിനം നടി മംമ്ത മോഹൻദാസിന് സ്പെഷ്യലാണ്. കാരണം, ആദ്യ ചിത്രമായ മയൂഖത്തിലേക്ക് മംമ്ത എത്തിയത് ദീപാവലി ആഘോഷങ്ങളുടെ നാളുകളിലാണ്.2004ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിൽ ആരംഭിച്ച സിനിമാ യാത്ര പതിനഞ്ചു വർഷം പിന്നിടുകയാണ്. അശ്രദ്ധയായ കോളേജ് പെൺകുട്ടിയിൽ നിന്നും ഇന്നത്തെ വ്യക്തിയായി തീർന്നതിനെക്കുറിച്ച് മനസ് തുറക്കുകയാണ് മംമ്ത മോഹൻദാസ്.
'2004...
അഭിനേത്രിയായും ഗായികയായും സിനിമാലോകത്ത് നിറസാന്നിധ്യമായ മംമ്ത പുതിയ സംരംഭത്തിലേക്ക് കടക്കുന്നു. ഇനി നിർമാതാവിന്റെ കുപ്പായമണിയുകയാണ് മംമ്ത മോഹൻദാസ്. ആദ്യമായി നിർമിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്.
'എന്റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും...
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് കൊച്ചിയിൽ കുടുംബത്തിനൊപ്പമായിരുന്നു മംമ്ത മോഹൻദാസ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലേക്ക് എത്തിയപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് ശേഷം, ലോസ് ഏഞ്ചൽസിലേക്ക് പറന്ന മംമ്ത വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. ഈ വർഷം ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിനായാണ് ഇന്ത്യയിലേക്ക് താരം മടങ്ങിയെത്തിയത്.
'ഞാൻ ഇപ്പോൾ ഇന്ത്യയിൽ സന്തുഷ്ടയും സുരക്ഷിതയുമാണ്. 2020 എന്ന...
ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും താരം പങ്കുവെച്ചിരുന്നു. ആറുവർഷങ്ങൾക്ക് മുൻപ് ലോസ് ഏഞ്ചൽസിലേക്ക് ചേക്കേറിയ മംമ്ത ഷൂട്ടിങ്ങിനായി മാത്രമാണ് നാട്ടിലേക്ക് എത്താറുള്ളത്. ആറുവർഷം കൊണ്ട് ലോസ് ഏഞ്ചൽസ് മംമ്തയ്ക്ക് മറ്റൊരു വീടായി മാറിക്കഴിഞ്ഞു. ഈ...
ലോക്ക്ഡൗണ്‍കാലത്ത് തിയേറ്ററുകള്‍ നിശ്ചലമായപ്പോള്‍ സമൂഹമാധ്യമങ്ങളാണ് മിക്ക ചലച്ചിത്ര താരങ്ങളുടേയും പ്രധാന തട്ടകം. സിനിമാ വിശേഷങ്ങള്‍ക്കും കുടുംബ വിശേഷങ്ങള്‍ക്കും ഒപ്പം ലോക്ക്ഡൗണ്‍ കാലത്തെ ക്രിയാത്മകതകളെക്കുറിച്ചുമൊക്കെ താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ മംമ്ത മോഹന്‍ദാസും ഇത്തരത്തില്‍ ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
മംമ്ത മോഹന്‍ദാസ് പങ്കുവെച്ച കൊവിഡ് കാലത്തെ ഒരു പാട്ട് റെക്കോര്‍ഡിങ് അനുഭവമാണ് സൈബര്‍ലോകത്ത് ശ്രദ്ധ...
മംമ്ത മോഹൻദാസിനെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽബാഗ്. പ്രശാന്ത് മുരളിതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചലച്ചിത്രതാരം മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തത്.
ബംഗളൂരുവിൽ നടക്കുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. സാറ...
മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മംമ്തയെ സംബന്ധിച്ച് ഗംഭീര വർഷമാണ് 2020 എന്ന് പറയാം. കാരണം ഒട്ടേറെ ചിത്രങ്ങളാണ് ഈ വർഷം മംമ്തയെ തേടിയെത്തിയിരിക്കുന്നത്.
ടൊവിനോ തോമസിനൊപ്പം അഭിനയിച്ച 'ഫോറൻസിക്' റിലീസിന് തയ്യാറെടുക്കുന്ന വേളയിൽ മറ്റൊരു സൂപ്പർ പ്രോജക്ടിന്റെ ഭാഗമാകുകയാണ് താനെന്നു വെളിപ്പെടുത്തുകയാണ് മംമ്ത.
പ്രേക്ഷകർ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് 'ബിഗ് ബി' എന്ന...