പ്രിയപ്പെട്ട ദീദിക്ക് സമ്മാനവുമായി മെസ്സി…

October 5, 2018

ലോകമെങ്ങും ആരാധകരുള്ള താരമാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ഇന്ത്യയിലും മെസ്സിക്ക് നിരവധി ആരാധകർ ഉണ്ട്. അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി  മമ്‌താ ബാനർജിക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് മെസ്സി. തന്റെ കയ്യൊപ്പ് ചാർത്തിയ ബാഴ്‌സലോണയുടെ ജേഴ്‌സിയാണ് മെസ്സി മമ്ത ബാനർജിക്ക് സമ്മനിച്ചത്. പ്രിയ സുഹൃത്ത് ദീദിക്ക് ആശംസകൾ എന്നും താരം ജേഴ്‌സിയിൽ എഴുതിയിട്ടുണ്ട്.

ബാഴ്‌സലോണ താരങ്ങളായ ജൂലിയാനോ ബല്ലേറ്റിയും ജാരി ലിറ്റ്മാനുമാന് മെസിക്ക് വേണ്ടി  സമ്മാനം  ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷന്‍ സംഘാടകര്‍ക്കു കൈമാറിയത്. മോഹന്‍ ബഗാന്‍ ലെജന്റ്‌സും ബാഴ്‌സലോണ ലെജന്റ്‌സും തമ്മിലുള്ള മത്സരശേഷമാണ് ഇരുവരും ജേഴ്‌സി സംഘാടകര്‍ക്കു കൈമാറിയത്. മുഖ്യമന്ത്രിക്ക് ജേഴ്‌സിനേരിട്ട് കൈമാറാന്‍ താരങ്ങൾക്ക് സാധിക്കാത്തതിനാലാണ് ഇരുവരും ചേർന്ന് ജേഴ്‌സി ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷന്‍ സംഘാടകര്‍ക്കു നൽകിയത്.