ബാലു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയനായ നടനാണ് ബാലു വര്‍ഗീസ്. ‘ഹണി ബീ’, ‘കിംഗ് ലയര്‍’ എന്നീ ചിത്രങ്ങളിലൂടെയാണ് ബാലു വര്‍ഗീസ് മലയാളികള്‍ക്ക് സുപരിചിതനായത്. ബാലു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമെത്തുന്നു. ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയടെ സ്വിച്ച് ഓണ്‍ കര്‍മ്മം സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു.

ബോബെയില്‍ ജോലി തേടി എത്തിയ അബ്ദുള്ള അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. ഈ സ്ത്രീയെ തേടി തിരുവനന്തപുരം മുതല്‍ വയനാട് വരെ നടത്തുന്ന യാത്രകളാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാനു സമദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, കെ ടി സി അബ്ദുള്ള, പ്രേം കുമാര്‍, മാമുക്കോയ, രചന നാരയണന്‍കുട്ടി, മീരാ വാസുദേവ്, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ നിര്‍മ്മാണം.