പ്രേക്ഷക ഹൃദയം കീഴടക്കി ഒരു ബാലൻ; ‘നാൾ’ ട്രെയ്‌ലർ കാണാം..

October 26, 2018

മികച്ച സിനിമകൾക്ക് ജന്മം നൽകിയ നാഗരാജ് മഞ്ജുളെ നിർമ്മിക്കുന്ന പുതിയ ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജാതിക്കും മതത്തിനും വേണ്ടി നിലകൊള്ളുന്ന ആളുകളുടെയും ജാതികൊലപാതകങ്ങളുടെയും കഥ പറഞ്ഞ സായ്റാത്ത്  എന്ന ചിത്രം മികച്ച രീതിയിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സായ്റാത്തിന് ശേഷം നാഗരാജ് മഞ്ജുളെ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധാകർ റെഡ്ഢിയക്കാണ്ടിയാണ്.

സായ്റാത്തിന്റെ ഛായാഗ്രാഹകൻ ആയിരുന്നു സുധാകർ റെഡ്ഢിയക്കാണ്ടി. ബാല്യത്തിലെ കുട്ടിത്തം ഭാവ തീവ്രതയോടെ അവതരിപ്പിക്കുന്ന ബാലനിലൂടെയാണ് പുതിയ ചിത്രം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജാതി കൊലപാതകങ്ങളെ യഥാര്‍ത്ഥമായി ചിത്രീകരിച്ച സായ്റാത്ത് എന്ന ചിത്രത്തിന് ശേഷം നാഗരാജ് മഞ്ജുളെ നിര്‍മിക്കുന്ന ‘നാൾ’ സിനിമയുടെ ട്രെയ്‌ലർ ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.  നവംബർ 16ന് ‘നാള്‍’ റിലീസ് ചെയ്യുന്നത്. സമകാലിക പ്രശ്നങ്ങൾ പ്രമേയമാക്കി ചിത്രങ്ങൾ നിർമ്മിക്കുന്ന സംവിധായകനും നിർമ്മാതാവും ഒന്നിക്കുന്ന പുതിയ ചിത്രവും വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്..