ഇരുട്ടിന്റെ രാജാവായി ഒടിയൻ; അടിപൊളി ട്രെയ്‌ലർ കാണാം

മലയാളികൾ ഏറെ  ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ട്രെയ്‌ലർ പുറത്തിറങ്ങി .മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയറ്ററിൽ പ്രദർശിപ്പിക്കുന്ന ട്രെയിലർ റിലീസ് ചെയ്യുന്നതിനും ഒരു ദിവസം മുൻപാണ് പുറത്തായിരിക്കുന്നത്.

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്,സിദ്ദിഖ്, ഇന്നസെന്റ്, നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.