പരീക്ഷ ഹാളിലെ നര്‍മ്മമുഹൂര്‍ത്തങ്ങളുമായി ‘ഒറ്റക്കൊരു കാമുകനി’ലെ ടീസര്‍

October 27, 2018

പരീക്ഷ ഹാളുകള്‍ പലര്‍ക്കും ചില രസകരമായ മുഹൂര്‍ത്തങ്ങളും സമ്മാനിക്കാറുണ്ട്. ഇത്തരമൊരു നര്‍മ്മമൂഹുര്‍ത്തമാണ് ‘ഒറ്റക്കൊരു കാമുകന്‍’ എന്ന ചിത്രത്തിന്റെ ടീസറിലുമുള്ളത്. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ശാലു റഹീം, ലിജോമോള്‍ ജോസ്, ഡെയ്ന്‍ ഡേവിഡ് എന്നിവരാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്.

അജിന്‍ലാലും ജയന്‍ വന്നെരിയും ചേര്‍ന്നാണ് ‘ഒറ്റക്കൊരു കാമുകന്‍’എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് കെ സുധീഷും ശ്രീഷ് കുമാര്‍ എസുമാണ് തിരക്കഥ. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ജോജു, ഭഗത് മാനുവല്‍, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, മനു എം ലാല്‍, ഷഹീന്‍ സിദ്ധിഖ്, ടോഷ് ക്രിസ്റ്റി, ശ്രീജിത്ത് കൊട്ടാരക്കര, അഭിരാമി, അരുന്ധതി നായര്‍, നിമ്മി ഇമ്മാനുവല്‍, മീര നായര്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.