ഒരു സിനിമയിൽ മാത്രം മുഖം കാണിച്ച് വലിയ സ്വീകാര്യത നേടിയ ചുരുക്കം ചില നായികമാരുണ്ട്. വെള്ളിത്തിരയിൽ നിന്നും മറഞ്ഞാലും അവർ പ്രേക്ഷകമനസ്സുകളിൽ മായാതെ നിൽക്കും. കുഞ്ചാക്കോ ബോബൻ നായകനായ 'പ്രിയം' സിനിമയിലെ നായിക ദീപ നായർ, 'തെക്കേക്കര സൂപ്പർ ഫാസ്റ്റ്' എന്ന ചിത്രത്തിലെ നായികയായ ഗായത്രി ശാസ്ത്രി തുടങ്ങി ഒട്ടേറെ നായികമാർ ഇങ്ങനെ...
വിജയ് സേതുപതിയും തൃഷയും ഒരുമിച്ചെത്തിയ '96' എന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. തീയറ്ററുകളില്‍ ചിത്രം മികച്ച പ്രതികരണം നേടിയിരിന്നു. '96' ല്‍ കുഞ്ഞു ജാനുവായി എത്തിയ ഗൗരി ജി കിഷോറിനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ മലയാള സിനിമയിലും ശ്രദ്ധേയമാവാനുള്ള ഒരുക്കത്തിലാണ് താരം.
'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിലൂടെയാണ് ഗൗരിയുടെ പുതിയ...
മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'കാസിമിന്റെ കടല്‍' എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. അതേസമയം കാസിമിന്റെ കടല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു...
മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയമായ ചിത്രമായിരുന്നു പ്രശോഭ് വിജയന് എന്ന നവാഗത സംവിധായകന്റെ 'ലില്ലി'. ഇപ്പോഴിതാ മറ്റൊരു ചിത്രംകൂടി വരുന്നു. പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് പ്രശോഭ് വിജയന്. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്മെന്റ്സിന്റെ ബാനറിലാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്രാന്‍സിസ് തോമസാണ്...
മെട്രോമാന് ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്കെത്തുന്നു. ജയസൂര്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തും. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നേരത്തെ കൊച്ചി...
ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് 'സച്ചിന്'. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ജൂലൈ 19- നാണ് സച്ചിന് കേരളത്തിലെ തീയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതും. തായറ്ററുകളില് നര്‍മ്മ പ്രണയ ഭാവങ്ങള്‍ തീര്‍ക്കുന്നുണ്ട് ഈ ചിത്രം. സച്ചിന് ജിസിസി രാജ്യങ്ങളിലേയ്ക്കും പ്രദര്‍ശനത്തിനെത്തുന്നു. ഈ...
ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന് സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്ക്കുന്നു. സൗബിന് സാഹിര്‍ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു 'അമ്പിളി' എന്നാണ് ചിത്ത്രതിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ്...
നിത്യാ മേനോന് നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'കോളാമ്പി'. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാര്‍ എത്തുന്ന ചിത്രം കൂടിയാണ് കോളാമ്പി. ചിത്രത്തിന്റെ ആനിമേഷന്‍ ടീസര്‍ പുറത്തിറങ്ങി.
കോളാമ്പി മൈക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ടി കെ രാജീവ് സംവിധാനം ചെയ്യുന്ന...
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയനായ നടനാണ് ബാലു വര്‍ഗീസ്. 'ഹണി ബീ', 'കിംഗ് ലയര്‍' എന്നീ ചിത്രങ്ങളിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതനായത്. ബാലു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് . 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' ഹാസ്യ കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ബാലു വര്‍ഗീസ് ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. ഇന്ദ്രന്‍സും...
'നോവല്‍', 'മുഹബത്ത്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ഈ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. ചിത്രം ഈ മാസം 26ന് തീയറ്ററുകളിലെത്തും. 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍'...
കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് നാളുകളായി. ഇന്നു മുതലാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിയ്ക്കുന്നത്. കേരളവും കൊവിഡ് വാക്സിനേഷന് സുസജ്ജമാണ്. വിവധ മേഖലകളിലുള്ളവര്‍...