കിടിലന്‍ ലുക്കില്‍ നാഗചൈതന്യ; തരംഗമായി ‘സവ്യസാചി’യുടെ ട്രെയിലര്‍

ഏറെ ആരാധകരുള്ള നാഗചൈതന്യ നായകനായെത്തുന്ന പുതിയ സിനിമയാണ് ‘സവ്യസാചി’.  ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്.

യുട്യൂബില്‍ റിലീസ് ചെയ്ത സവ്യസാചിയുടെ ട്രെയിലര്‍ ഒരു ദിവസംകൊണ്ട് ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ചന്തു മൊണ്ടേണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സവ്യസാചിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇദ്ദേഹം തന്നെയാണ്. നിധി അഗര്‍വാളാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയവും ആക്ഷന്‍ രംഗങ്ങളുമെല്ലാം ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.