കിടിലൻ സിക്സടിച്ച് അഫ്രീദി ; വീഡിയോ കാണാം..

മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ പ്രകടനം എപ്പോഴും അത്ഭുതത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കി കാണാറുള്ളത്. അത്തരത്തിൽ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലാണ് അഫ്രീദി തകര്‍പ്പന്‍ പ്രകടനവുമായി എത്തിയത്.

ഷാഹിദ് അഫ്രീദിയുടെ മിന്നൽ സിക്സറിലൂടെയാണ് മത്സരത്തിൽ ടീം വിജയം കരസ്ഥമാക്കിയത്. പക്ടിയ പാന്തേഴ്‌സിന് വേണ്ടി മത്സരം വിജയിപ്പിക്കുന്ന പ്രകടനാണ് അഫ്രീദി പുറത്തെടുത്തത്. അഫ്രീദി പുറത്താകാതെ 19 പന്തില്‍ നിന്ന് 30 നേടിയിരുന്നു. ഈ  റണ്‍സിന്റെ പിന്‍ബലത്തിലാണ് ടീം വിജയമ കരസ്ഥമാക്കിയത്.

ഒരു സിക്‌സും 19 മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു അഫ്രീദിയുടെ ഇന്നിങ്‌സ്. അഫ്രീദിയുടെ ഷോട്ട് സ്‌റ്റേഡിയത്തിന് പുറത്ത് പോവുകയും ചെയ്തു. സിക്‌സിന്റെ വീഡിയോ കാണാം…