എഡിസന്റെ കഥ പറയുന്ന ‘ദി കറണ്ട് വാര്‍’ ഉടൻ.. ആകാംഷയോടെ ആരാധകർ

October 11, 2018

എഡിസണിന്‍റെ ജീവിത കഥ പറയുന്ന ദി കറണ്ട് വാര്‍ റിലീസിനായൊരുങ്ങുന്നു. ലാറ്റേണ്‍ എന്‍റര്‍ടൈന്‍മെന്‍റിന്‍റെ പങ്കാളിത്തത്തോടെ 13 ചിത്രങ്ങളാണ് ഇത് പോലെ ലോകമെമ്പാടും റിലീസിനൊരുക്കുന്നത്. ഷെര്‍ലോക്ക് സീരീസ്, ഡോക്ടര്‍ സ്ട്രൈഞ്ച് എന്നിവയിലൂടെ ശ്രദ്ധേയനായ ബെനഡിക്ട് കുമ്പര്‍ബാച്ചാണ് എഡിസണായി ചിത്രത്തില്‍ വേഷമിടുന്നത്.

തോമസ് എഡിസണിന്‍റെയും ജോര്‍ജ് വെസ്റ്റിങ്ഹൌസിന്‍റെയും ഇടയിലുണ്ടായിരുന്ന തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ചരിത്ര കഥ പറയുന്നത് അല്‍ഫോണ്‍സോ ഗോമസ് റെജോണാണ്.

തോമസ് എഡിസണും ജോര്‍ജ് വെസ്റ്റിങ്ഹൌസും ചേര്‍ന്നാണ് 1880ല്‍ വൈദ്യുതി യാഥാര്‍ത്യമാക്കിയത്. 2017 ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ ദി കറണ്ട് വാര്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ റിലീസ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും.