കുസൃതിപ്പയ്യനായി ടൊവിനോ; മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

സിനിമാതാരങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ മക്കളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ടൊവിനോയും മകള്‍ ഇസ്സയുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. പതയില്‍ കുളിച്ച് ബാത്ത്ഡബ്ബില്‍ കുസൃതിച്ചിരിയുമായി നില്‍ക്കുന്ന അച്ഛന്റെയും മകളുടെയും ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ടൊവിനോ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഇസ്സയുടെ ബെസ്റ്റ് ഫ്രണ്ട് ആയപ്പോള്‍’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം ടൊവിനോ ചേര്‍ത്തിരുന്നു. ഇതിനോടകം തന്നെ ഒന്നര ലക്ഷത്തിലധികം പേര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. കാഴ്ചക്കാരില്‍ വാത്സല്യം തോന്നുന്ന ചിത്രമാണ് ഇരുവരുടെയും.

 

View this post on Instagram

 

Being Izza’s best friend! #daughterlove #foambath #dadlife #crazinessoverloaded #crazinessishappiness

A post shared by Tovino Thomas (@tovinothomas) on


‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നതാണ് ടൊവിനോയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. മധുപാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്ത്രെ അവതരിപ്പിക്കുന്നത്. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും ചിത്രത്തിലെത്തുന്നുണ്ട്.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍.