ഗർബാ വരികൾക്ക് നൃത്തചുവടുവച്ച് അന്ധവിദ്യാർത്ഥികൾ.. വീഡിയോ കാണാം

നവ രാത്രി ആഘോഷങ്ങളിൽ ഒഴുച്ചു കൂടാനാവാത്ത ഒന്നാണ് ഗർബാ നൃത്തം. പ്രായ ഭേതമന്യേ പ്രായമായവർ മുതൽ ചെറിയ കുട്ടികൾ വരെ പങ്കെടുക്കുന്ന ആഘോഷമാണ് നവ രാത്രി  ദിനത്തിലെ ഗർബാ നൃത്തം. ഇവിടെ ഗർബാ നൃത്തത്തിന് മനോഹരമായ  ചുവടുകളുമായി എത്തുകയാണ് ഒരു കൂട്ടം അന്ധ വിദ്യാർത്ഥികൾ.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരികൾക്കാണ് ഇത്തവണ അന്ധ വിദ്യാർത്ഥികൾ ചുവടുവെയ്ക്കുന്നതെന്ന പ്രത്യേകതയും ഈ നൃത്തത്തിനുണ്ട്. അഹമ്മദാബാദിലെ അന്ധ വിദ്യാലയത്തിലെ ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയത്.

2012 ല്‍ ഗുജറാത്ത്  മുഖ്യമന്ത്രിയായിരിക്കെ മോദി രചിച്ച ഘൂമേ ഏനോ ഗര്‍ബോ എന്ന ഗാനത്തിനാണ് പെണ്‍കുട്ടികള്‍ ചുവടുവെക്കുന്നത്. വീഡിയോ കാണാം..