ആലാപനമികവിനൊപ്പം നൃത്തചുവടുകളുമായെത്തിയ കുട്ടിക്കുറുമ്പി അനന്യമോളെ പൊട്ടിച്ചിരിപ്പിച്ച് രമേശ് പിഷാരടി; വീഡിയോ കാണാം

November 21, 2018

ടോപ് സിംഗർ വേദിയിലൂടെ മലയാളികളുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ കുട്ടിഗായികയാണ് അനന്യ മോൾ. ആലാപനമികവിനൊപ്പം കുട്ടിവർത്തമാനങ്ങളുമായെത്തുന്ന ഈ കുട്ടിക്കുറുമ്പിയുടെ പാട്ടുകൾ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയതാണ്.

വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഹൃദയം കവർന്ന ഈ കുട്ടി ഗായിക പെർഫോമൻസ് റൗണ്ടിൽ ‘മലമലലൂയാ’ എന്ന പാട്ടുമായെത്തിയതോടെ  ഇത്തവണയും  ആസ്വാദകരുടെ നെഞ്ചില്‍ ഇടം നേടി.. പാട്ടിനൊപ്പം നൃത്തവും അഭിനയവും ഒക്കെ ചേർത്ത ഈ കുട്ടിഗായികയുടെ അസാമാന്യ പ്രകടനം കാണാം…

അനന്യയുടെ കുട്ടിക്കുറുമ്പിനൊപ്പം വിധികർത്താക്കളുടെ സ്നേഹോഷ്മളമായ വാക്കുകളും പ്രത്യേകാഥിതിയായെത്തിയ പിഷാരടിയുടെ നർമ്മവും കൂടി ചേർന്നതോടെ ടോപ് സിംഗർ വേദി ആവേശകരമായി…

പാട്ടിന്റെ ലോകത്തെ കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന ടോപ് സിംഗർ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി കുട്ടി പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്ന ടോപ് സിംഗർ കേരളത്തിലെ വിവിധ ജില്ലകളിൽ ഒഡീഷൻ നടത്തിയും സമൂഹ മാധ്യമങ്ങളിലൂടെ ഒഡീഷൻ നടത്തിയുമാണ് മികച്ച ഗായകരെ കണ്ടെത്തിയത്.

അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.