ചന്ദ്രേട്ടൻ എവിടാ? മലയാളികളുടെ ആ ചോദ്യത്തിന് ഉത്തരവുമായി ഇവിടെയുണ്ട് ഒരു ചന്ദ്രേട്ടൻ !!

November 24, 2018

ചന്ദ്രേട്ടൻ എവിടാ?? മലയാളികൾ ഒന്നടങ്കം ചോദിച്ച ചോദ്യത്തിന് ഇവിടെയുണ്ട് ഉത്തരം. പക്ഷെ ഈ ചന്ദ്രേട്ടൻ സിനിമ നടനല്ല. എന്നാലും ആളൊരു സൂപ്പർ സ്റ്റാറാണ്.. ഫാഷൻ ലോകത്തെ സൂപ്പർ സ്റ്റാർ…

ഒല്ലൂർ പോസ്റ്റോഫീസിലെ ഒരു ജോലിക്കാരനാണ് ഈ ചന്ദ്രേട്ടൻ. വെറുതെ കാവിമുണ്ടും വരയൻ ഷർട്ടും ധരിച്ച് വീട്ടിൽ നിന്ന ചന്ദ്രേട്ടനെ പിടിച്ചങ് വൈറലാക്കി കളഞ്ഞു ഒരു കൂട്ടം ചെറുപ്പക്കാർ. സംഗീത് രാജ് എന്ന ചെറുപ്പക്കാരനും സംഘവുമാണ് ഇതിന് പിന്നിൽ.

ഇപ്പോൾ ചന്ദ്രേട്ടൻ വെറും ചന്ദ്രേട്ടനല്ല ഫ്രീക്കൻ ചന്ദ്രേട്ടനാണ്.. സാധാരണക്കാരനായ ചന്ദ്രേട്ടനെ പിടിച്ച് കൂളിംഗ് ഗ്ലാസും ടീഷർട്ടും കൊടുത്ത് തന്റെ ക്യാമറയുടെ മുന്നിലങ്ങ് നിർത്തി സംഗീത്. അങ്ങനെ ആ ഫോട്ടോഷൂട്ടിന് ശേഷം ചന്ദ്രേട്ടൻ വേറെ ലെവലായി.

സോഷ്യൽ ലോകത്ത് തരംഗമായ ചന്ദ്രേട്ടനെക്കുറിച്ച് സംഗീതിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഇത് ഞങ്ങളുടെ ചന്ദ്രേട്ടൻ(എന്റെ പ്രിയപ്പെട്ട സുഹൃത്ത് സുചീന്ദ്രന്റെ അച്ഛൻ).. ഒല്ലൂർ പോസ്‌റ്റോഫീസിൽ വർഷങ്ങളായി ജോലിചെയ്യുന്നു..ഒരുപാട് നാളായി ഞങ്ങൾ രണ്ടുമൂന്നുപേർ ഒരു ഫോട്ടോഷൂട് ചെയ്യണമെന്നുള്ള പ്ലാൻ തുടങ്ങീട്ട് നീണ്ട് നീണ്ട് പോകാൻ തുടങ്ങിയപ്പോൾ ഒരു തീയതി കണ്ടെത്തി ചെയ്യാമെന്ന തീരുമാനത്തിലെത്തി.

കൂട്ടത്തിലെ മറ്റൊരു സുഹൃത്തായ രാഗേഷിനെ ആയിരുന്നു മോഡൽ ആയി തീരുമാനിച്ചത് ഒടുവിൽ ഷൂട്ടിന്റെ ഭാഗമായി ചന്ദ്രേട്ടന്റെ വീട്ടിൽ പോയി സെറ്റ് ഇട്ട് ഷൂട്ട് ആരംഭിച്ചപ്പോൾ ഒരുഭാഗത്ത് എല്ലാം നോക്കി മിണ്ടാതെ നിൽക്കുകയായിരുന്നു ചന്ദ്രേട്ടൻ. ഷൂട്ടിന്റെ concept Kiron Jamesആയിരുന്നു.. അങ്ങനെ ആരംഭിച്ച് പകുതിയായപ്പോൾ ഉദ്ദേശിച്ചത് പൂർണ്ണമായും കിട്ടാത്തത് കൊണ്ട് എല്ലാവരും ആകെ ഓഫ് ആയിരിക്കുമ്പോൾ കിരൺ ചേട്ടൻ ചന്ദ്രേട്ടനെ വല്ലാതെ നോക്കുന്നത് കണ്ടു കുറച്ച് കഴിഞ്ഞപ്പോൾ കിരൺ ചേട്ടൻ പറഞ്ഞു സംഗീതേ ചന്ദ്രേട്ടന് നല്ല charactor ലുക്ക് ഉണ്ട് നമുക്ക് ചന്ദ്രേട്ടനെ വച്ച് ഒന്ന് ട്രൈ ചെയ്താലോ എന്ന്. അപ്പൊ ഞാൻ പതുക്കെ സൂചിയെ നോക്കി അവന് കുഴപ്പമില്ലാത്ത മട്ടിലായിരുന്നു അവന്റെ നിൽപ്…

ഒടുവിൽ ചന്ദ്രേട്ടൻ ഉടുത്ത കാവിമുണ്ടും വരയൻ ഷർട്ടും മാറ്റി ഒരു ന്യൂ ജനറേഷൻ ഫ്രീക്കനാക്കി ഷൂട്ട് ആരംഭിച്ചു… ഒടുവിൽ എല്ലാവർക്കും സംതൃപ്തിയോടെയുള്ള ഫോട്ടോസ് കിട്ടിയപ്പോൾ അവശേഷിച്ച പല്ലുകാണിച്ച് ദേ ഇങ്ങനെ ഒരു ചിരിയാ…….ആ ചിരിയോട് കൂടി ഞങ്ങൾ ഷൂട്ട് അവസാനിപ്പിച്ചു…. Happy ആയി മടങ്ങി..