തമിഴ് പറഞ്ഞ് ധോണിയും സിവയും; വൈറൽ വീഡിയോ കാണാം

November 25, 2018

സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെ മുതല്‍ക്കെ ഇടം പിടിച്ച കുട്ടിത്താരങ്ങളില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവ. കുഞ്ഞുസിവ എന്ന ഓമനപ്പേരിട്ടാണ് സാമൂഹ്യമാധ്യമങ്ങള്‍ ഈ കുട്ടിത്താരത്തെ വിളിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് കുഞ്ഞുസിവ.

ഇത്തവണ കുഞ്ഞു സിവയും ധോണിയും ചേർന്ന് തമിഴ് പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ധോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തമിഴ് മാത്രമല്ല ഭോജ്പൂരിയിലും ഇരുവരും സംസാരിക്കുന്നുണ്ട്. രണ്ട് ഭാഷകളിലും എങ്ങനെ പരസ്പരം അഭിവാദ്യം ചെയ്യുന്നുവെന്നാണ് ധോണി ചിത്രത്തിനൊപ്പം അടിക്കുറിപ്പ് നൽകുന്നത്.

 

View this post on Instagram

 

Greetings in two language

A post shared by M S Dhoni (@mahi7781) on


സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള ഈ കുട്ടിത്താരത്തിന്റെ മറ്റ് വിഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്.