ഡല്‍ഹി ഡെെനാമോസിനെ പരാജയപ്പെടുത്തി ബംഗളൂരു എഫ്‌.സി

November 27, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌.സി ഡല്‍ഹി ഡെെനാമോസിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്‌.സി ഡല്‍ഹി ഡെെനാമോസിനെ പരാജയപ്പെടുത്തിയത്. ഇതോടെ പട്ടികയില്‍ ബംഗളുരു എഫ്‌.സി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. എഫ്.സി ഗോവയെ പിന്തള്ളിയാണ് ബംഗളുരു ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റാണ് ബംഗളൂരുവിനുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്.

ബംഗളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ 150ാം ക്ലബ് മത്സരമെന്ന പ്രത്യേകതയുമായി ഇറങ്ങിയ ബംഗളുരു, ക്യാപ്റ്റനെ തൃപ്തിപ്പെടുത്തുന്ന വിജയവുമായാണ് മെെതാനം വിട്ടത്. ഗോള്‍ രഹിത മത്സരമായി അവസാനിക്കാനിരിക്കേ 87ാം മിനിറ്റിലായിരുന്നു ഉദാന്ത സിങ്ങിന്റെ വിജയ ഗോള്‍ പിറന്നത്.