പളുങ്കുപോലെ ഒരു കുട്ടിപ്പാട്ടുകാരി ; ദിയക്കുട്ടിയുടെ ക്യൂട്ട് പെർഫോമൻസ് കാണാം…

November 8, 2018

ടോപ്പ് സിംഗര്‍ വേദിയിലെത്തിയ കൃഷ്ണദിയ എന്ന കൊച്ചുമിടുക്കിയുടെ തകര്‍പ്പന്‍ പ്രകടനം മലയാളികൾ ഒന്നാകെ ഏറ്റെടുത്തിരുന്നു. ചെറുപ്രായത്തിൽ തന്നെ പാട്ടുകൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന കൊച്ചു പ്രതിഭകളുമായി എത്തുന്ന ടോപ് സിങ്ങർ വേദിയെ ഇരുകൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്.

ദേവരാജൻ മാസ്റ്ററുടെ റൗണ്ടിൽ പാമരം പളുങ്കുകൊണ്ട് എന്ന ഗാനവുമായി എത്തുന്ന ദിയക്കുട്ടിയുടെ പ്രകടനം ഏറെ കൗതുകത്തോടെയാണ് ടോപ് സിംഗർ വേദി ഏറ്റെടുത്തത്. മനോഹരമായ ഗാനങ്ങൾക്കപ്പുറം നിരവധി സർപ്രൈസുമായി പ്രേക്ഷക ഹൃദയം കീഴടക്കാൻ എത്തുന്ന കുട്ടി പ്രതിഭയുടെ പ്രകടനം കാണാം..

ഇതിലും മികച്ച രീതിയിൽ ഈ പാട്ട് എങ്ങനെ പാടാൻ സാധിക്കും എന്ന് ചോദിച്ച് നിരവധി ആളുകളാണ് ഈ കൊച്ചുമിടുക്കിയുടെ പാട്ട് ഏറ്റെടുത്തിരിക്കുന്നത്.

ഒരുപാട് മനോഹര ഗാനങ്ങളും നല്ല മുഹൂർത്തങ്ങളുമായി വേദിയിൽ  എത്തുന്ന കൊച്ചുഗായകർക്ക്  പ്രേക്ഷക ഹൃദയങ്ങളിൽ ഏറെ സ്വീകാര്യതാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

വ്യാഴം മുതല്‍ ഞായര്‍ വരെ രാത്രി 8.30 ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.