കന്നടയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി പ്രയാഗ മാര്‍ട്ടിന്‍

കന്നഡ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പ്രയാഗ മാര്‍ട്ടിന്‍. ഗീത എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കന്നഡയില്‍ നിരവധി ആരാധകരുള്ള ഗണേഷാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. വിജയ് നാഗേന്ദ്രയാണ് ‘ഗീത’ എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘സാഗര്‍ ഏലിയാസ് ജാക്കി’, ‘ഉസ്താദ് ഹോട്ടല്‍’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രയാഗ തമിഴിലെ ‘പിശാശ്’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന സിനിമയിലൂടെ മലയാളത്തിലും നായികയായി അഭിനയിച്ചു.

‘പാവ’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരേ മുഖം’, ‘ഫുക്രി’, ‘വിശ്വാസപൂര്‍വ്വം മന്‍സൂര്‍’, ‘പോക്കിരി സൈമണ്‍’, ‘രാമലീല’, തുടങ്ങി നിരവധി സിനിമകളില്‍ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.