‘നയണ്‍’ തീയറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ച് പൃത്വിരാജ്

പ്രത്വിരാജ് നിര്‍മ്മിക്കുന്ന ‘നയണ്‍’ എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി ഏഴിന് ചിത്രം തീയറ്ററുകളിലെത്തും. ഫെയ്‌സ്ബുക്ക് ലൈവിലൂടെ പൃഥിരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നവംബര്‍ 16 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പൃഥിരാജ് സ്വതന്ത്രമായി നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘നയണ്‍’. ചിത്രം പൂര്‍ണ്ണതയിലെത്താന്‍ കുറച്ചുകൂടി സമയം വേണ്ടിവരും എന്നു തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് റിലീസിങ് നീട്ടിവെച്ചത് എന്നും പൃത്വിരാജ് പറഞ്ഞു.

സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷ്ണലും പൃത്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നയണിന്റെ നിര്‍മ്മാണം. ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ‘നയണ്‍’ എന്ന സിനിമ. ഒരു ഹൊറര്‍-ത്രില്ലര്‍-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ‘നയണ്‍’ എന്നും പൃഥിരാജ് പറഞ്ഞും. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ അടിത്തറയെന്നും താരം കൂട്ടിച്ചേര്‍ത്തു.

നയണിന്റെ ട്രെയിലര്‍ ഡിസംബറില്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസിങ് പോസ്റ്ററും ഫെയ്‌സ്ബുക്കിലൂടെ പൃത്വിരാജ് പങ്കുവെച്ചു.