പനിപിടിച്ച ശിവയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ലച്ചുവും കേശുവും; വീഡിയോ കാണാം

രാവിലെ സ്കൂളിൽ പോകാൻ എണീക്കാൻ നോക്കുമ്പോൾ ശിവയ്ക്ക് നല്ല പനി. നീലുവിനാണെങ്കിൽ ലീവ് എടുക്കാനും പറ്റില്ല. അവസാനം ശിവയെ ലച്ചുവിന്റെ അടുത്താക്കി നീലു ഓഫീസിൽ പോകുകയാണ്. ശിവയ്ക്ക് പനിയായതിനാൽ കേശുവും സ്കൂളിൽ പോയില്ല.

പനിബാധിച്ച ശിവയെ പരിചരിക്കുന്ന കേശുവും ലെച്ചുവുമാണ് ഈ എപ്പിസോഡിൽ താരങ്ങൾ. പനിയായ ശിവാനിയ്ക്ക് കഞ്ഞി കൊടുക്കാൻ കേശുവിനെ ഏൽപ്പിച്ച് മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങിക്കാൻ ലച്ചു പോയപ്പോൾ ശിവാനിയ്ക്ക് പനി കൂടുതലായി. പിന്നീട് ശിവാനിയെയും എടുത്തുകൊണ്ട് ലച്ചുവും കേശുവും ആശുപത്രിയിലേക്ക് പോകുന്നതും പിന്നീട് അവിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ എപ്പിസോഡിൽ.

എപ്പോഴും വഴക്കിട്ടിരുന്നാലും ശിവയ്ക്ക് സുഖമില്ലാണ്ടായപ്പോൾ വളരെ സ്നേഹത്തോടെ പരിചരിക്കുന്ന ലച്ചുവിന്റെയും  കേശുവിന്റെയും സ്നേഹമാണ് ഇവിടെ കാണുന്നത്. വീഡിയോ കാണാം…