ഷൂട്ടിങ്ങിൽ ചരിത്രനേട്ടം കൈവരിച്ച് പത്തുവയസുകാരൻ…

November 21, 2018

ഷൂട്ടിങ്ങിൽ ചരിത്ര നേട്ടവുമായി പത്തുവയസുകാരൻ അഭിനവ് ഷാ. ഷൂട്ടിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം ബംഗാളിൽ നിന്നുള്ള ഈ കൊച്ചു മിടുക്കൻ കൈവരിക്കുന്നത്. ഇതോടെ ദേശീയ ഷൂട്ടിങ് ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അഭിനവിന് സ്വന്തമായി. ഷൂട്ടിങ്ങിൽ വിജയം നേടുന്ന അത്ഭുത വിജയം കൈവരിക്കുന്ന ബാലന്മാരുടെ ഗണത്തിലേക്കാണ് അഭിനവ എത്തപെടുന്നത്.

അഭിനവ് ബിന്ദ്ര ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അതേവർഷമാണ് അഭിനവും ജനിച്ചത്. അതുകൊണ്ടുതന്നെയാണ് അഭിനവ് എന്ന പേര് ഈ കുട്ടിബാലന്‌ അദ്ദേഹത്തിന്റെ പിതാവ് ചാർത്തികൊടുത്തതും.