ഏ ആര്‍ റഹ്മാനെ അതിശയിപ്പിച്ച ആ പാട്ടുകാരിയെത്തേടി മറ്റൊരു അതിഥി; വീഡിയോ കാണാം

November 27, 2018

ബേബി എന്ന സ്ത്രീയെയും അവരുടെ പാട്ടിനെയും ആളുകള്‍ക്ക് അത്ര പെട്ടന്ന് മറക്കാനാവില്ല. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ തിരഞ്ഞ ബേബി എന്ന പാട്ടുകാരിയെ സാമൂഹ്യമാധ്യമങ്ങള്‍ നേരത്തെ ഏറ്റെടുത്തതാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇവരുടെ പാട്ടുകള്‍ പങ്കുവെയ്ക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ നവ മാധ്യമ ലോകത്ത് വീണ്ടും ശ്രദ്ധേയമാവുകയാണ് ഗോദാവരി സ്വദേശിനിയായ ബേബി.

അതിമനോഹരമായ ശബ്ദമാധുര്യംകൊണ്ട് ഏ ആര്‍ റഹ്മാനെപ്പോലും അമ്പരപ്പിച്ച ബേബിയെത്തേടി ഒരു അതിഥിയെത്തി. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. ചിരഞ്ജീവിയുടെ വലിയ ആരാധികയാണ് ബേബി. തന്റെ പ്രീയപ്പെട്ട ആരാധികയെ കാണാന്‍ ഭാര്യയ്‌ക്കൊപ്പമാണ് ചിരഞ്ജീവി എത്തിയത്. നിറഞ്ഞ സന്തോഷത്തോടെ ബേബി ഇരുവരെയും കണ്‍കുളിര്‍ക്കെ കണ്ടു.

ചിരഞ്ജീവിക്കും ഭാര്യയ്ക്കുമായി മനോഹരമായ ഗാനങ്ങളും ആലപിച്ചും ബേബി. ‘കാതലന്‍’ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ ‘ഓ ചെലിയ’ എന്ന ഗാനമാണ് ജോലി സ്ഥലത്തിരുന്ന് ബേബി ആലപിച്ചത്. ഏ ആര്‍ റഹ്മാന്‍ ഈ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

Read also :ഈ മനോഹര ശബ്ദത്തിന് ഉടമയെ തിരഞ്ഞ് മാന്ത്രിക സംഗീതജ്ഞൻ എ ആർ റഹ്മാൻ