നിറയെ സസ്‍പെൻസുകളുമായി വിജയ്‌യുടെ കാർ; ‘ടാക്സിവാല’യുടെ ട്രെയ്‌ലർ കാണാം…

November 12, 2018

വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘ടാക്‌സിവാല’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലർ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നിറയെ സസ്‍പെൻസുകൾ നിറഞ്ഞതാണ് പുതിയ ട്രെയ്‌ലർ. ഒരു കാറിനെ ബന്ധപ്പെട്ടാണ് ടാക്സി വാലയിലെ കഥ സഞ്ചരിക്കുന്നത്. പ്രത്യേക കഴിവുകളുള്ള കാറായിട്ടാണ് ട്രൈയ്ലറിൽ കാറിനെ പ്രേക്ഷകർക്ക് മുന്നിൽ കാണിക്കുന്നത്.

ചിത്രത്തിലെ ഗാനവും നേരത്തെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടത്.

ടാക്‌സിവാല’ എന്ന ചിത്രത്തിന്റെ ടീസര്‍ നേരത്ത പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിയ്ക്കുന്നുണ്ട്. പ്രിയങ്ക ജവാല്‍ക്കറും മാളവിക നായരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളയെത്തുന്നുണ്ട്. രാഹുല്‍ സന്‍കൃത്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്.