ആനിമേഷന്‍ ചിത്രം ‘ദ് സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2’ ട്രെയിലര്‍ കാണാം

November 23, 2018

ബോളിവുഡ് ആനിമേഷന്‍ ചിത്രമായ ‘ദ് സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2’ വിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ആനിമേഷന്‍ ചിത്രമാണ് ‘ദ് സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2’. ക്രിസ് റെനോഡ് ആണ് ചിത്രം ഒരുക്കുന്നത്.

2016 ല്‍ പുറത്തിറങ്ങിയ ‘ദ് സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദ് സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2. ടിഫാനി ഹാദിഷ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ താരങ്ങളാണ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.

അടുത്ത വര്‍ഷം ജൂണ്‍ 7 നാണ് ചിത്രം തീയറ്ററുകളിലെത്തുക. യുട്യൂബില്‍ റിലീസ് ചെയ്ത ദ് സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2 എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലര്‍ ഇതിനോടകം തന്നെ ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.