ലെച്ചുവിന്റെ ജോലി കാര്യത്തില്‍ അങ്ങനെ ഒരു തീരുമാനമായി; വീഡിയോ കാണാം

November 1, 2018

ലെച്ചുവിന് അംഗനവാടിയില്‍ ജോലി കിട്ടിയതില്‍ പിന്നെ ആള് വേറെ ലെവലാ. ശമ്പളം കിട്ടിയപ്പോള്‍ ആര്‍ക്കും ഒരു പൈസ പോലും കൊടുത്തില്ല ലെച്ചു. വിഷ്ണു ചേട്ടനാണേല്‍ ആയിരം രൂപയ്ക്ക് വേണ്ടി കുറെ പിന്നാലെ നടന്നു. ഒടുക്കും കേശുവിന്റെയും ശിവയുടെയും ഒത്താശയോടും ലെച്ചുവിനെ സമീപിച്ചു. എന്നിട്ടും കാര്യമുണ്ടായില്ല.

എന്നാല്‍ ഇതൊന്നുമല്ല വിഷയം ലെച്ചുവിന്റെ ജോലി പോയ അവസ്ഥയിലാണ്. കാരണം മറ്റൊന്നുമല്ല അഗനവാടിയിലെ ഒരു കുട്ടിയെ ലെച്ചു അടിച്ചു. സംഗതി ആകെ പ്രശ്‌നമായി. ഒടുവില്‍ എക്‌സപ്ലനേഷന്‍ കൊടുക്കേണ്ട അവസ്ഥയായി.
എന്നാല്‍ എക്‌സപ്ലനേഷന്‍ കൊടുക്കാന്‍ ഒരു സഹായവും നല്‍കില്ലെന്നാണ് നീലുവിന്റെ വാദം.