മലയാളത്തിലെ ആദ്യ 3ഡി പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി..

December 29, 2018

സിനിമാ പ്രേമികൾക്ക് അത്ഭുതമായി പുതിയ ചിത്രം ‘തമി’യുടെ പോസ്റ്റർ. ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് തമി. മലയാളത്തിലെ ആദ്യ 3ഡി പോസ്റ്ററെന്ന ബഹുമതിയോടെയാണ് തമിയുടെ പോസ്റ്റർ വൈറലാകുന്നത്.. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന തമിയുടെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കെ ആർ പ്രവീണാണ്. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സ്‌കൈ ഹൈ എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.