ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ പരമ്പര ‘അരയന്നങ്ങളുടെ വീട്’ ഇന്ന് മുതൽ സംപ്രേഷണം ആരംഭിക്കുന്നു…

December 31, 2018

മലയാളികളുടെ ഇഷ്ടനായികയായി ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന പ്രിയാരാമൻ തിരിച്ചെത്തുന്നു. ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ സീരിയൽ ‘അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വർഷങ്ങൾക്ക് ശേഷം പ്രിയാരാമൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

മലയാളത്തിന്റെ വാരിളം ചന്ദ്രലേഖ പ്രിയരാമൻ പ്രിയലക്ഷ്മിയായി എത്തുന്ന പരമ്പര ഇന്ന് വൈകുന്നേരം 7:30 മുതൽ ഫ്ലവേഴ്സ് ടിവി യിൽ സംപ്രേഷണം ആരംഭിക്കും. ഛായാഗ്രാഹകനായ പോൾ മൈക്കാവ് ആദ്യമായി  സംവിധാനം നിർവഹിക്കുന്ന പരമ്പരയാണ് അരയന്നങ്ങളുടെ വീട്.

‘സൈന്യം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ എത്തിയ പ്രിയരാമൻ മലയാളത്തിന് പുറമെ കന്നടയിലും തമിഴിലുമടക്കം നിരവധി അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷം പ്രിയരാമൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സീരിയൽ കൂടിയാണ് അരയന്നങ്ങളുടെ വീട്.