സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഒരു പാട്ടുകാരൻ കഴുത; വൈറൽ വീഡിയോ കാണാം..

December 7, 2018

പല കലാകാരന്മാരെയും കണ്ടെത്തുന്നതിനുള്ള നല്ല പ്ലാറ്റുഫോമാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ താരമായിരിക്കുകയാണ് ഒരു പാട്ടുകാരൻ. എന്നാൽ ഈ മനോഹര ശബ്ദത്തിനുടമ മനുഷ്യനല്ല. ഒരു കഴുതയാണ് എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന വാർത്ത.

എമിലി എന്ന കഴുതയുടെ പാട്ടാണ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായിക്കൊണ്ടിരിക്കുന്നത്. പൂനെയിൽ റെസ്ക്യൂ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള മൃഗ സംരക്ഷണ കേന്ദ്രത്തിലാണ് എമിലി എന്ന ഈ കഴുത.

Read also:  ഓടുന്ന വാഹനത്തിൽ കയറിക്കൂടിയ സിംഹം; വൈറൽ വീഡിയോ കാണാം…

റെസ്ക്യു ചാരിറ്റബിൾ ട്രസ്റ്റിന്റെ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ആളുകൾക്ക് രസകരമായ ഈ കാഴ്ചവിരുന്നൊരുക്കിയതിന് പിന്നിലും ഈ സന്നദ്ധ സംഘടനയാണ്… നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. രസകരമായ ഈ വീഡിയോ കാണാം..