യുവിയെ സ്വന്തമാക്കി മുംബൈ; ഇത് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് ടീം ഉടമ..

December 19, 2018

ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിങിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. രണ്ടാം ഘട്ട ലേലത്തിലാണ് താരത്തെ രോഹിത് ശര്‍മ്മയുടെ മുംബൈ സ്വന്തമാക്കുന്നത്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് യുവിയെ ടീം സ്വന്തമാക്കിയത്. അതേസമയം ഇത് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.

യുവരാജിനും മലിംഗയ്ക്കുമായി ലേലത്തിൽ കൂടുതൽ പണം ഞങ്ങൾ മാറ്റിവച്ചിരുന്നു. എന്നിട്ടും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാൻ സാധിച്ചത് 12 വർഷത്തെ ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽത്തന്നെ മുംബൈയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്. ഒരു താരത്തിന് കരിയറിൽ നേടാൻ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജെന്നും ആകാശ് അംബാനി പറഞ്ഞു.

Read also:ആറു പന്തിൽ ആറ് സിക്സ്, പന്ത്രണ്ട് പന്തിൽ അർധ സെഞ്ച്വറി; റെക്കോർഡ് കരസ്ഥമാക്കിയ പ്രകടനം കാണാം..

മുംബൈയ്ക്ക് വേണ്ടി ഇത് ആദ്യമായാണ് യുവരാജ് പാഡണിയുന്നത്. യുവരാജിനെ ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരും വിളിച്ചില്ല. ഒരു കോടിയാണ് യുവരാജ് സിങിനുണ്ടായിരുന്ന അടിസ്ഥാന വില. ഐ.പി.എല്‍ ലേല ചരിത്രത്തില്‍ ആദ്യമായാണ് യുവരാജിനെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതെ പോകുന്നത്.

ഇന്ത്യക്ക് വേണ്ടി ടി20യില്‍ ആറു സിക്സര്‍ നേടിയ താരമാണ് യുവരാജ്.