മൊബൈൽ ഫോൺ അടുത്തുവെച്ച് ഉറങ്ങുന്നവർ ശ്രദ്ധിക്കുക ; മാരകരോഗം നിങ്ങളുടെ കൂടെത്തന്നെയുണ്ട്..

December 31, 2018

രാവിലെ ഉണരുമ്പോൾ തന്നെ മൊബൈൽ ഫോൺ അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ഉറങ്ങുമ്പോഴും ഉണരുമ്പോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് നമ്മൾ. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. എന്നാൽ ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ തലയണക്കരികിൽ വച്ച് ഉറങുന്നവരാണോ നിങ്ങൾ? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ…

മാരകമായ കാന്‍സര്‍ പോലെയുള്ള രോഗങ്ങളാണ് മൊബൈല്‍ ഫോണ്‍ തലകീഴില്‍ വെച്ചുള്ള ഈ ഉറക്കം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകള്‍ തന്നെയാണ് ഇതിനു പിന്നില്‍. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്. അതുപോലെ തന്നെ ഫോണ്‍ സിഗ്നല്‍ തകരാകുകള്‍ ഉള്ളപ്പോള്‍ ഉപയോഗിക്കുന്നതും അപകടകരമാണ് ഈ സമയത്ത് പുറപ്പെടുവിക്കുന്ന അമിതമായ റേഡിയേഷനുകള്‍ നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തപ്പെടും. ഇത് മാരകരോഗങ്ങൾക്ക് നമ്മെ വേഗത്തിൽ കീഴ്പെടുത്തും.

ഇത് കൊണ്ട് തന്നെയാണ് കൊച്ചുകുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ഡോക്ടര്‍മ്മാര്‍ നിര്‍ബന്ധമായും പറയുന്നതും. മുതിര്‍ന്ന ആളുകളെ അപേക്ഷിച്ചു കൊച്ചു കുട്ടികളുടെ തലയോട്ടിക്ക് കട്ടി തീരെ കുറവായിരിക്കും. ഇത് റേഡിയേഷന്‍ കൂടുതല്‍ മാരകമായി ഇവരെ ബാധിക്കാന്‍ കാരണമാകും. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഇയര്‍ ഫോണ്‍, സ്പീക്കര്‍ എന്നിവ കൂടുതലായി ഉപയോഗിക്കാന്‍ പറയുന്നതും ഈ റേഡിയേഷനില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാനാണ്.