പ്രേക്ഷക ഹൃദയം കീഴടക്കി ഒരു ഉമ്മയും മകനും; ‘എന്റെ ഉമ്മാന്റെ പേരി’ലെ പുതിയ പാട്ട് കാണാം..

December 23, 2018

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലക്നൗവിന്റെ ഭംഗി വരച്ചുകാണിക്കുന്ന  ചിത്രത്തിലെ പുതിയ ഗാനമാണ് ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്..

തികച്ചും വിത്യസ്തമായ ലുക്കില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും ഉർവശ്ശിയും പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
Read also: ‘മേരാ ഉമ്മാ കഹാ ഹേ ചേട്ടാ..’ എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ പങ്കുവെച്ച് ദുൽഖർ

ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇതിനുപുറമെ, ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ഹമീദ് എന്ന മുസ്ലീം ചെറുപ്പക്കാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.