ആകാശത്തൂടെ ആടിപ്പാടി ഒരു അമ്മൂമ്മ; 102 ആം വയസ്സിലെ ഒരു നന്മ ആകാശയാത്ര

102 ആം വയസ്സിലെ ഒരു അമ്മൂമ്മയുടെ ആകാശയാത്രയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐറിന്‍ ഓ ഷീ എന്ന അമ്മൂമ്മയാണ് മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ 14,000 അടി ഉയരത്തില്‍ പറന്നത്. എന്നാൽ 102 ആം വയസിൽ ആകാശയാത്രയ്ക്ക് ഈ മുത്തശ്ശി മുതിർന്നതിന് പിന്നിലെ നന്മയാണ് ഈ മുത്തശ്ശിയെ വ്യത്യസ്ഥയാക്കുന്നത്.

മോട്ടോര്‍ ന്യൂറോണ്‍’ രോഗികള്‍ക്കായി ധനസഹായം കണ്ടെത്തുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടിയാണ് മുത്തശ്ശി ഈ ഉദ്യമത്തിന് മുതിര്‍ന്നത്. പത്ത്  വര്‍ഷങ്ങൾക്ക് മുമ്പ് ഐറിന്റെ മകള്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖം ബാധിച്ച്‌ മരിച്ചിരുന്നു. കാലാവസ്ഥ അനുയോജ്യമായത് ഈ മുത്തശ്ശിയ്ക്ക് തന്റെ ഉദ്യമം പൂർത്തിയാക്കുന്നതിന് ഏറെ സഹായകരമായി.