ടിക് ടോക്കിൽ താരമായി മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകൾ ; വൈറൽ വീഡിയോ കാണാം..

December 17, 2018

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ ഡബ്‌സ്‌ മാഷാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അഭിനയലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരങ്ങളുടെ മകൾ കിടിലൻ ഡബ്‌സ്മാഷുമായി രംഗത്തെത്തുമ്പോൾ നിരവധി ആളുകളാണ് താരപുത്രിക്ക് ആശംസകളുമായി എത്തുന്നത്.

ഉർവശിയുടെയും, കല്പനയുടെയും, ദിലീപിന്റെയും നസ്രിയയുടെയും നിവിൻ പോളിയുടേതുമടക്കം നിരവധി സിനിമ താരങ്ങൾക്കാണ് തേജാലക്ഷ്മി അനുകരണവുമായി എത്തിയത്.