പുതിയ ചലഞ്ചിൽ ഭാഗമായി മഞ്ജു വാര്യരും ടോവിനോയും; ‘മാസ്സെ’ന്ന് ആരാധകർ..

January 20, 2019

സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് പത്ത് വർഷം മുമ്പുള്ള ഫോട്ടോ പോസ്റ്റ് ചെയുന്ന പുതിയ ചാലഞ്ച്.. ബോളിവുഡിലെയും മലയാളത്തിലെയും താരങ്ങൾ  അടക്കം നിരവധി ആളുകളാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. . ഇപ്പോഴുള്ള ചിത്രത്തിനൊപ്പം പത്ത് വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്യുക എന്നുള്ളതാണ് പുതിയ ചാലഞ്ച്.

Read also: ‘പത്ത് വർഷം മുമ്പ് ദേ ഞാൻ ഇങ്ങനെയായിരുന്നു’; സമൂഹ മാധ്യമങ്ങളിൽ തരംഗമായി പുതിയ ചാലഞ്ച്, ഏറ്റെടുത്ത് സിനിമ താരങ്ങളും..

ഭാവന, ഉണ്ണി മുകുന്ദൻ, അഹാന, ആര്യ, അജു വർഗീസ് എന്നിവരുടെ ചിത്രങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരുടെ 20 വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് ഈ ചാലഞ്ചിൽ പങ്കെടുത്തിരിക്കുകയാണ് സന്തോഷ് ശിവൻ.

മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ടോവിനോ തോമസ്. താരത്തിന്റെ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പത്ത് വർഷം മുമ്പുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.