സിക്‌സർ അടിച്ച് സൽമാൻ; വീഡിയോ കാണാം

January 14, 2019

നിരവധി ആരാധകരുള്ള ബോളിവുഡിലെ നിറസാന്നിധ്യമാണ് സൽമാൻ ഖാൻ. താരം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭാരതി’ന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് ആരാധകർ  ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ചിത്രത്തിനായി അമ്പെയ്ത്ത് പരിശീലിക്കുന്ന താരത്തിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് താരം ക്രിക്കറ്റ് പരിശീലിക്കുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന ചിത്രത്തിൽ കത്രീന കൈഫ്, തബു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.