എത്ര മനോഹരമാണ് ശ്രീഹരിയുടെ ഈ പാട്ട്; വീഡിയോ കാണാം..

January 22, 2019

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പൻ ശ്രീഹരി. ആരെയും മയക്കുന്ന ശബ്ദ മാധുര്യത്തിനൊപ്പം കുട്ടികുറുമ്പുകളുമായി എത്തുന്ന ശ്രീഹരിയുടെ പാട്ടുകൾ ടോപ് സിംഗർ വേദിയെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്നതാണ്.

‘ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിര മനോഹര ചന്ദ്രികേ..’ എന്ന ഗാനവുമായാണ് ഈ കുട്ടിത്താരം ഇത്തവണ വേദിയിൽ എത്തിയത്. ‘നിലയ്ക്കാത്ത ചലനങ്ങൾ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാർ രാമവർമ്മ രചിച്ച് ജി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി പി ജയചന്ദ്രൻ ആലപിച്ച ഗാനമാണ് ശ്രീഹരി വേദിയിൽ ആലപിച്ചത്.

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. മധുര സുന്ദര ഗാനങ്ങളുമായി വേദി കീഴടക്കാൻ എത്തുന്ന കുട്ടിഗായകരുടെ പാട്ടുകൾ കാണികളുടെ മനസും കണ്ണും കീഴടക്കുമ്പോൾ, ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും മലയാളി പ്രേക്ഷകരുടെ സ്വന്തം മക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.


ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30നാണ് ടോപ് സിംഗർ നിങ്ങൾക്ക് മുന്നിലെത്തുന്നത്.