വേദിയെ കണ്ണീരിലാഴ്ത്തി കൗഷിക്കും കൂട്ടരും; വീഡിയോ കാണാം..

January 14, 2019

ടോപ് സിംഗർ വേദിയിലെ കൗഷിക്കിന്റെ ഗാനങ്ങൾക്ക് ആരാധകർ നിരവധിയാണ്.. പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി എത്താറുള്ള കൗഷിക് എന്നും ടോപ് സിംഗർ വേദിയുടെ പ്രിയപ്പെട്ട ഗായകനാണ്. എന്നാൽ ഫാമിലി റൗണ്ടിൽ എത്തിയ കൗഷിക്കിന്റെ പെർഫോമൻസ് ഇത്തവണ വേദിയെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു.

‘കാബൂളിവാല’ എന്ന ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച് എസ് പി വെങ്കിടേഷ് സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ‘പാൽ നിലാവിനും ഒരു നൊമ്പരം’ എന്ന മനോഹര ഗാനമാണ് കൗഷിക് വേദിയിൽ ആലപിച്ചത്.

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..