അഡാർ ലൗ തിയേറ്ററുകളിലേക്ക്; വൈറലായി പുതിയ ഗാനവും

ഹാപ്പി വെഡ്ഡിം​ഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം അഡാർ ലൗ ഈ പ്രണയദിനത്തിൽ തിയേറ്ററുകളിലേക്ക്.  ഒരൊറ്റ ഗാനത്തിലൂടെ ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസർ ഇറങ്ങി ഒരു വർഷത്തിന് ശേഷമാണ് ചിത്രം  റിലീസാകുന്നത്.

പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ പ്രിയ വാര്യരും റോഷനുമാണ്  നായിക നായകൻമാരായെത്തുന്നത്. നൂറിന്‍ ഷെറീഫ്,  വൈശാഖ് പവനന്‍ എന്നിവരാണ് മറ്റ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രത്തിലെ ഗാനങ്ങളും നേരത്തെ ശ്രദ്ധേയമായിരുന്നു. വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‍മാൻ, സത്യജിത്ത്, നീതു നടുവതേറ്റ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

ചിത്രത്തിലെ മാണിക്യ മലരായ പൂവി…’എന്ന് തുടങ്ങുന്ന ഗാനവും ഗാനത്തിലെ രംഗങ്ങളുമാണ് ചിത്രത്തെ രാജ്യാന്തര തലത്തിൽ വരെ ജനപ്രിയമാക്കിയത്. റിലീസിനു മുന്നേ കോടികൾ സ്വന്തമാക്കിയ ഒരു അഡാർ ലവ് സ്റ്റോറി ബോക്സ് ഓഫീസിലും വൻ വിജയം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം.